ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കണ്ണൂറ്‍ സര്‍വ്വകലാശാല യൂണിയന്‍ ഉദ്ഘാടനം നാളെ

September 15, 2011

കണ്ണൂറ്‍: കണ്ണൂറ്‍ സര്‍വ്വകലാശാലയുടെ2011-12 വര്‍ഷത്തെ സര്‍വ്വകലാശാല യൂണിയണ്റ്റെ ഉദ്ഘാടനം 17ന്‌ 11 മണിക്ക്‌ നടക്കുമെന്ന്‌ യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂറ്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത്‌ നടക്കുന്ന പരിപാടി ചലച്ചിത്ര സംവിധായകന്‍ ബ്ളസി ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം പരിസ്ഥിതി പഠനക്യാമ്പ്‌, ചിത്രകലാശാല, സാഹിത്യക്യാമ്പ്‌, വര്‍ഗ്ഗീയ വിരുദ്ധ കൂട്ടായ്മ, സെമിനാറുകള്‍, സംവാദങ്ങള്‍, സുവനീര്‍ പ്രസിദ്ധീകരണം എന്നിവ യൂണിയന്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ജെ.സി.തേജസ്വിനി, ജോയിണ്റ്റ്‌ സെക്രട്ടറി കെ.പി.നിഥിന്‍, വൈസ്ചെയര്‍മാന്‍ പി.പ്രശോഭ്‌ എന്നിവര്‍ പങ്കെടുത്തു

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick