ഹോം » വാണിജ്യം » 

നിര്‍മല്‍ കോക്കനട്ട്‌ ഹെയര്‍ ഓയില്‍ വിപണിയില്‍

September 15, 2011

കൊച്ചി: വെളിച്ചെണ്ണ വിപണനക്കാരായ കെഎല്‍എഫ്‌ കമ്പനി നിര്‍മല്‍ കോക്കനട്ട്‌ ഹെയര്‍ ഓയില്‍ വിപണിയിലിറക്കി. 100 ഗ്രാം, 50 ഗ്രാം കുപ്പികളിലായാണ്‌ ഹെയര്‍ഓയില്‍ വിപണിയില്‍ എത്തിയിട്ടുള്ളത്‌. കേരളത്തില്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള വെളിച്ചെണ്ണ വില്‍പ്പനയില്‍ രണ്ടാംസ്ഥാനമാണ്‌ കെഎല്‍എഫിന്‌ ഉള്ളത്‌. കര്‍ണാടകയിലും ആന്ധ്രയിലും വില്‍പ്പനയുടെ കാര്യത്തില്‍ കെഎല്‍എഫ്‌ ഒന്നാം സ്ഥാനത്താണെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ്‌ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
പ്രത്യേകമായി തയ്യാര്‍ ചെയ്ത എടുക്കുന്ന കൊപ്രയില്‍നിന്നും ശുദ്ധീകരിച്ചെടുക്കുന്ന വെളിച്ചെണ്ണയാണ്‌ നിര്‍മല്‍ ഹെയര്‍ ഓയിലിനായി ഉപയോഗിക്കുന്നത്‌. പ്രതിമാസം 2000 ടണ്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുവാനുള്ള ശേഷി കമ്പനിക്കുണ്ട്‌. രാജ്യത്ത്‌ 3000 കോടി രൂപയുടെ വെളിച്ചെണ്ണയുടെ വിപണനത്തില്‍ 72 ശതമാനവും ഹെയര്‍ഓയില്‍ ഉല്‍പ്പാദനത്തിലൂടെയാണെന്ന്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്‌ പറഞ്ഞു.

Related News from Archive
Editor's Pick