ഹോം » വാണിജ്യം » 

ബജാജ്‌ അലയന്‍സില്‍നിന്ന്‌ ഐസെക്യൂര്‍ നിരയില്‍ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍

September 15, 2011

കൊച്ചി: ഐസെക്യൂര്‍ പദ്ധതിക്കു കീഴില്‍ വ്യത്യസ്ത സുരക്ഷകള്‍ ഉറപ്പുവരുത്തുന്ന രണ്ട്‌ ടേം പ്ലാനുകള്‍ ബജാജ്‌ അലയന്‍സ്‌ വിപണിയിലിറക്കി. വായ്പാ ബാധ്യതകളെ കവര്‍ ചെയ്യുന്ന, പ്രീമിയം കുറഞ്ഞു വരുന്ന കവര്‍ പ്ലാനായ ഐസെക്യൂര്‍ ലോണ്‍, വര്‍ഷം തോറും സംരക്ഷണത്തുക വര്‍ധിച്ചു വരുമ്പോഴും പ്രീമിയത്തില്‍ വര്‍ധനവില്ലാത്ത ഐസെക്യൂര്‍ മോര്‍ എന്നിവയാണ്‌ ഈ പ്ലാനുകള്‍.
വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക്‌ വ്യത്യസ്ത ആവശ്യങ്ങളാണുള്ളതെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത്‌ രൂപകല്‍പ്പന ചെയ്ത നൂതന ഉത്പ്പന്നങ്ങളാണിതെന്ന്‌ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ മാര്‍ക്കറ്റ്‌ മാനേജ്മെന്റ്‌ ഹെഡ്‌ ഋതുരാജ്‌ ഭട്ടാചാര്യ പറഞ്ഞു. നൂലാമാലകളില്ലാത്ത വായ്പാ സംരക്ഷണവും വ്യത്യസ്ത പലിശനിരക്കുകളുമാണ്‌ ഇവയുടെ സവിശേഷത.
വായ്പാത്തുകയ്ക്കനുസരിച്ചു താഴ്‌ന്ന ചെലവ്‌, സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ്‌ ലൈഫ്‌ കവര്‍, 5 മുതല്‍ 25 വര്‍ഷം വരെ പോളിസി കാലാവധി തെരഞ്ഞെടുക്കാവുന്ന സൗകര്യം തുടങ്ങിയവയാണ്‌ ഐസെക്യൂര്‍ ലോണിന്റെ മികവുകള്‍. ഉപഭോക്താവിന്റെ ആവശ്യത്തിനിണങ്ങും വിധം തുകയും കാലാവധിയും പലിശനിരക്കും നിശ്ചയിക്കാം.
വര്‍ഷങ്ങള്‍ കഴിയുന്തോറും പോളിസി ഉടമയുടെ കുടുംബത്തിന്‌ സംരക്ഷണം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന പ്ലാനാണ്‌ ഐസെക്യൂര്‍ മോര്‍. വര്‍ഷാവര്‍ഷം തുകയില്‍ 5 ശതമാനം വര്‍ധന, 10 മുതല്‍ 25 വര്‍ഷ കാലാവധി, അവിവാഹിതരാണെങ്കില്‍ പങ്കാളികളെ പിന്നീട്‌ ചേര്‍ക്കാനുള്ള സൗകര്യം, ആവര്‍ത്തിച്ചു വരുന്ന ചെലവുകള്‍ കണക്കിലെടുത്ത്‌ വാര്‍ഷികമായി പണം ഈടാക്കാവുന്ന സംവിധാനം തുടങ്ങിയ സവിശേഷതകളാണ്‌ ഐസെക്യൂര്‍ മോറിനെ ആകര്‍ഷകമാക്കുന്നത്‌.

Related News from Archive
Editor's Pick