ഹോം » വാര്‍ത്ത » ഭാരതം » 

ഒമര്‍ അബ്ദുള്ള വിവാഹമോചിതനാകുന്നു

September 15, 2011

ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹമൊചിതനാകുന്നു. പായല്‍ നാഥിനെ 17 വര്‍ഷം മുന്‍പാണ്‌ ഒമര്‍ വിവാഹം കഴിച്ചത്‌. 41 ഒന്നുകാരനായ മന്ത്രിയുടെ ഓഫീസാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌.
കഴിഞ്ഞ കുറെ നാളുകളായി ഇരുവരും പിരിഞ്ഞാണ്‌ ജീവിക്കുന്നത്‌. പായലും മക്കളായ സാഹിറും,സാമിറും താമസിക്കുന്ന ദല്‍ഫഇ അക്ബര്‍ റോഡിലുള്ള വസതിയിലേക്ക്‌ ഒമര്‍ തിരിഞ്ഞു നോക്കാറില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.ദല്‍ ഹി യിലെത്തിയാല്‍ പിതാവ്‌ ഫാറൂഖ്‌ അബ്ദുള്ളയുടെ വസതിയിലാണ്‌ ഒമര്‍ തങ്ങാറുള്ളത്‌.
ഉഭയകക്ഷി സമ്മതപ്രകാരം ഇരുവരും പിരിയുകയാണെന്നാണ്‌ കുടുംബ സുഹൃത്തുകള്‍ പറയുന്നത്‌. ഒമര്‍ പുനര്‍വിവാഹത്തിന്‌ ഒരുങ്ങുന്നതായും വാര്‍ത്തയുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick