ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച്‌ വീഴ്ത്തിയ സംഘം സഞ്ചരിച്ച ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍

September 15, 2011

കാസര്‍കോട്്‌: പുതിയ ബസ്സ്റ്റാണ്റ്റിന്‌ സമീപത്തെ ഗള്‍ഫ്‌ ബസാറിലെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച്‌ വീഴ്ത്തി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഘം സഞ്ചരിച്ച ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ.എ.19എല്‍ 4330 നമ്പര്‍ ബൈക്കാണ്‌ കഴിഞ്ഞ ദിവസം വൈകിട്ട്‌ നായക്സ്‌ റോഡിലെ ഒരു വര്‍ക്ക്‌ ഷോപ്പിന്‌ മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്‌. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന്‌ പൊലീസെത്തി ബൈക്ക്‌ കസ്റ്റഡിയിലെടുത്തു. ബൈക്കിണ്റ്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉള്ളാള്‍ തെക്കോട്ട്‌ മുന്നൂരിലെ എ.കെ.അബ്ദുല്ലയുടെ പേരിലുള്ളതാണെന്ന്‌ തെളിഞ്ഞു. കേസന്വേഷിക്കുന്ന ടൌണ്‍ പോലീസ്‌ സംഘം അബ്ദുല്ലയെ ചോദ്യം ചെയ്തപ്പോള്‍ മംഗലാപുരം ബന്തറിലെ ഒരാള്‍ക്ക്‌ ബൈക്ക്‌ വിറ്റതാണെന്നും അറിഞ്ഞു. പോലീസ്‌ ബന്തറില്‍ അന്വേഷിച്ചപ്പോഴാണ്‌ കഴിഞ്ഞ മാസം 23ന്‌ ബൈക്ക്‌ മോഷണം പോയതെന്ന്‌ തെളിഞ്ഞത്‌. ഇത്‌ സംബന്ധിച്ച്‌ ബൈക്കുടമ ബന്തര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 9ന്‌ രാത്രി 12 മണിയോടെയാണ്‌ ഗള്‍ഫ്‌ ബസാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചൂരിയിലെ മുഹമ്മദ്കുഞ്ഞിയെ (53) രണ്ടംഗസംഘം തലക്കടിച്ച്‌ വീഴ്ത്തിയത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick