കോതമംഗലത്ത്‌ മഞ്ഞപ്പിത്ത രോഗബാധക്ക്‌ ശമനമില്ല

Thursday 15 September 2011 11:13 pm IST

കോതമംഗലം: ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും കോതമംഗലം താലൂക്കില്‍ മഞ്ഞപ്പിത്തം, വൈറല്‍ പനിബാധിതരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്‌. കുട്ടമ്പുഴ, വാരപ്പെട്ടി, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്ത രോഗത്തിന്‌ ഇതുവരെയും ശമനമായിട്ടില്ല. ഇവിടങ്ങളില്‍ പുതുതായി രോഗബാധയുള്ള എട്ടോളം പേരുള്ളതായി റിപ്പോര്‍ട്ടുണ്ട്‌. വാരപ്പെട്ടിയില്‍ കക്കാട്ടൂര്‍, സംഗമം കവല എന്നിവിടങ്ങളിലേക്ക്കൂടി രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്‌.
മഞ്ഞപ്പിത്ത രോഗബാധക്കെതിരെ വാരപ്പെട്ടി പഞ്ചായത്തിലെ 90 ശതമാനം വീടുകളിലും ഇന്നലെ ക്ലോറിനൈസേഷന്‍ നടത്തിയതായും ഊര്‍ജിത പ്രതിരോധ പരിപാടികള്‍ തുടങ്ങുമെന്നും പ്രസിഡന്റ്‌ പി.കെ.ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു.