ഹോം » പ്രാദേശികം » കോട്ടയം » 

നാട്ടുകാര്‍ വഴി നന്നാക്കി: ബസ്സോട്ടം പുനരാരംഭിച്ചു

September 15, 2011

അയര്‍ക്കുന്നം : നാട്ടുകാര്‍ കുഴികള്‍ അടച്ചതോടെ നിര്‍ത്തിവച്ചിരുന്ന ബസ്‌ സര്‍വ്വീസ്‌ പുനരാരംഭിച്ചു. നീറിക്കാട്‌ – പാറേക്കാട്‌ റോഡിലാണ്‌ നാട്ടുകാര്‍ കുഴിയടച്ചത്‌. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സര്‍വ്വീസ്‌ നടത്തി മടുത്ത ബസ്‌ ഉടമ സര്‍വ്വീസ്‌ നിര്‍ത്തുകയായിരുന്നു. അയര്‍ക്കുന്നം നീറിക്കാട്‌ വഴി ഏറ്റുമാനൂറ്‍ സര്‍വ്വീസ്‌ നടത്തുന്ന പൂജ ബസ്‌ ആണ്‌ ഈ ബഹിഷ്കരണം നടത്തിയത്‌. സര്‍വ്വീസ്‌ നിര്‍ത്തുന്ന വിവരം അധികൃതരേയും രേഖാമൂലം അറിയിച്ചിരുന്നു. ഇതു വഴി പൂജ ബസ്‌ മാത്രമാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. ബസ്‌ സര്‍വ്വീസ്‌ നിലച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. ബി.ജെ.പി. മണ്ഡലം പ്രസിഡണ്റ്റ്‌ നീറിക്കാട്‌ കൃഷ്ണകുമാറിണ്റ്റെ നേതൃത്വത്തില്‍ അമ്പതോളം യുവാക്കള്‍ നിരത്തിലിറങ്ങി കുഴികള്‍ അടച്ചു. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കുണ്ടും കുഴികളും അടച്ചു തീര്‍ന്നത്‌. അതോടെ ബസ്‌ സര്‍വ്വീസ്‌ പുനരാരംഭിച്ചു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick