ഹോം » പൊതുവാര്‍ത്ത » 

കൃഷ്ണ‌ഗിരി എസ്റ്റേറ്റ് ഒഴിപ്പിക്കും – മുഖ്യമന്ത്രി

September 16, 2011

വയനാട്‌: ശ്രേയാംസ്‌കുമാര്‍ കൈവശം വച്ചിരിക്കുന്ന കൃഷ്‌ണഗിരി എസ്റ്റേറ്റ്‌ ഏറ്റെടുത്ത്‌ ആദിവാസികള്‍ക്ക്‌ നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഒക്‌ടോബര്‍ ഏഴു വരെ സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി മാനിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അതു കൊണ്ട് ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക്‌ നീങ്ങുമെന്നും വയനാട്ടിലെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രിക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ വയനാട്ടില്‍ കരിങ്കൊടി കാണിച്ചിരുന്നു.

Related News from Archive
Editor's Pick