ബെല്ലാരിയില്‍ ട്രക്കില്‍ നിന്നും അഞ്ച് കോടി രൂപ പിടിച്ചു

Friday 16 September 2011 12:16 pm IST

ഹൈദരാബാദ്: ബെല്ലാരിയില്‍ ട്രക്കില്‍ നിന്ന് അഞ്ചു കോടി രൂപ പിടിച്ചെടുത്തു. അനന്ത്പുര്‍ പോലീസും മണ്ഡല്‍ റവന്യൂ ഓഫിസറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. മൂന്നു ബാഗുകളിലായി സൂക്ഷിച്ച 4.95 കോടി രൂപയാണ് ലോറിയില്‍ നിന്ന് കണ്ടെടുത്തത്. 500, 1000 രൂപയുടെ നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ബെല്ലാരിയില്‍ നിന്നു ഗുണ്ടക്കല്‍ വഴി അന്തപുരയിലേക്കു കൊണ്ടു പോകുകയായിരുന്നു പണം. ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്തുവരികയാണ്. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് ഗുണ്ടകലില്‍ ലോറി തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ബെല്ലാരിയില്‍ നിന്ന് ഇത്തരത്തില്‍ പണവുമായി കൂടുതല്‍ ലോറികള്‍ പുറപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.