ഹോം » പൊതുവാര്‍ത്ത » 

കൈവെട്ട്‌ കേസ് : എട്ട് പ്രതികള്‍ വിദേശത്ത്

September 16, 2011

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ എട്ടു പ്രതികള്‍ വിദേശത്താണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചി സി.ബി.ഐ കോടതിയെ അറിയിച്ചു.

മുഖ്യപ്രതി ആലുവാ കുഞ്ഞുണ്ണിക്കര സ്വദേശി എം.കെ നാസര്‍ ഗള്‍ഫിലാണെന്നും എന്‍.ഐ.എ വ്യക്‌തമാക്കി. ഇവരെ പിടികൂടാന്‍ ഇന്റപോളിന്റെ സഹായം തേടും. ഇതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എന്‍ഐഎ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി.

പ്രതികള്‍ക്കു വിദേശ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും എന്‍.ഐ.എ അറിയിച്ചു.

Related News from Archive
Editor's Pick