ആതുരസേവനരംഗത്ത്‌ സാമൂഹിക സേവന പ്രവര്‍ത്തകര്‍ മാതൃകയാകണം: ഡോ. പ്രവീണ്‍ പട്കര്‍

Friday 16 September 2011 11:01 pm IST

കൊച്ചി: ആതുര സേവനരംഗത്ത്‌ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കറുടെ സേവനങ്ങള്‍ അനിവാര്യമാണെന്ന്‌ ഡോ. പ്രവീണ്‍ പട്കര്‍ പറഞ്ഞു. മെഡിക്കല്‍ സോഷ്യല്‍ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ തന്റെ പ്രവര്‍ത്തനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക്‌ വിഭാഗത്തിന്റെ പത്താം വാര്‍ഷികവും ഏകദിന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്‍ നായര്‍, മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. സഞ്ജീവ്‌ കെ.സിന്‍ഹ്‌, ഡോ. ദിലീപ്‌ പണിക്കര്‍, ഡോ. ആനന്ദ്‌ കുമാര്‍, ഡോ. പ്രിയ വിജയകുമാര്‍, ഷക്കീല.കെ.പി, ഡോ. സീമ പി.ഉത്തമന്‍, ഡോ. ജോസ്‌ ആന്റണി, ഡോ. രഞ്ജിത്‌ ആര്‍.പിള്ള എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.