സ്ത്രീയുടെ 3 പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു

Friday 16 September 2011 11:24 pm IST

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തെ പോലീസ്‌ എയ്ഡ്‌ പോസ്റ്റിന്‌ എതിര്‍വശം ബസില്‍ കയറുന്നതിനിടെ സ്ത്രീയുടെ സ്വര്‍ണ്ണമാല കവര്‍ന്നു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി മുല്ല (5൦)യുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന്‌ പവന്‍ സ്വര്‍ണ്ണമാലയാണ്‌ അപഹരിക്കപ്പെട്ടത്‌. ഇന്നലെ വൈകുന്നേരം 5.3൦ മണിയോടെയാണ്‌ സംഭവം. പനി ബാധിച്ച മകളെ ഡോക്ടറെ കാണിക്കാനായി കാഞ്ഞങ്ങാട്ടെത്തിയതായിരുന്നു മുല്ല. ഡോക്ടറെ കണ്ട്‌ മരുന്ന്‌ വാങ്ങിയ ശേഷം മകളോടൊപ്പം തൈക്കടപ്പുറം ഭാഗത്തേക്കുള്ള സ്വകാര്യ ബസില്‍ കയറുന്നതിനിടെ അജ്ഞാതന്‍ മുല്ലയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല തട്ടിയെടുത്ത്‌ ഓടുകയായിരുന്നു. ബഹളം വച്ചതിനെ തുടര്‍ന്ന്‌ ചില യാത്രക്കാരും എയ്ഡ്‌ പോസ്റ്റിലെ പോലീസുകാരും മോഷ്ടാവിണ്റ്റെ പിറകെ ഓടിയെങ്കിലും ഇയാള്‍ കെ.എസ്‌.ആര്‍.ടിസി ബസ്സില്‍ ഓടി കയറി രക്ഷപ്പെടുകയായിരുന്നു.