ദല്‍ഹി സ്ഫോടനം : മരണസംഖ്യ 15 ആയി

Saturday 17 September 2011 1:18 pm IST

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രത്തന്‍ ലാന്‍ (58) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സ്‌ഫോടനത്തില്‍ രത്തന്‍ലാലിന് രണ്ടു കാലുകളും നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ ഇയാളുടെ ഭാര്യയും നാലു മക്കളും രക്ഷപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിലുണ്ടായ സ്ഫോടനത്തില്‍ 70 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇവരില്‍ 24 പേര്‍ തലസ്ഥാന നഗരിയിലെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്. 11 പേര്‍ രാംമനോഹര്‍ ലോഹ്യയിലും അഞ്ചു പേര്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലും നാലുപേര്‍ സഫ്ദര്‍ജങ് ആശുപത്രിയിലും രണ്ടുപേര്‍ മാക്‌സിലുമാണ് ചികിത്സയില്‍ കഴിയുന്നത്.