ചൈനയില്‍ റെസ്റ്റോറന്റില്‍ സ്ഫോടനം; 29 പേര്‍ക്ക് പരിക്ക്

Saturday 17 September 2011 1:17 pm IST

ബീജിങ്: ചൈനയില്‍ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ് നഗരത്തിലെ സാന്‍ഹെ തെരുവിലെ റെസ്റ്ററന്‍റിലാണ് സ്ഫോടനം നടന്നത്. സ്ഫോടന കാരണം വ്യക്തമല്ല. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തെക്കന്‍ ചൈനയിലെ പ്രധാന നഗരമാണ് ചോങ് ക്വിങ്.