കൊച്ചി: ശുഭയാത്രയും സുരക്ഷിത യാത്രയും വാഗ്ദാനം ചെയ്യുന്ന ട്രെയിന്‍ യാത്ര ദുരിതയാത്രയായി തുടരുന്നു. യാത്രക്കാര്‍ മടുത്ത് ബദല്‍ സംവിധാനങ്ങള്‍ തേടുകയാണ്. അതേ സമയം, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എറണാകുളം-കോട്ടയം റൂട്ടില്‍ പാത ഇരട്ടിപ്പിക്കലും സിഗ്നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും നടക്കുന്നതിനാലാണ് ട്രെയിന്‍ സര്‍വീസ് താറുമാറായിരിക്കുന്നത്. റെയില്‍വേ പറയുന്നതില്‍നിന്നു വ്യത്യസ്തമായി, ട്രെയിനുകളില്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. അറ്റകുറ്റപ്പണികളെല്ലാം 29-ാം തിയതിയോടെ പൂര്‍ണമാകുമെന്നാണ് ഏരിയ മാനേജര്‍ പി.എല്‍. അശോക് കുമാര്‍ പറയുന്നു. നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാസഞ്ചര്‍-മെമു തീവണ്ടികള്‍ പലതും റദ്ദാക്കിയത് യാത്രക്കാര്‍ക്ക് കഷ്ടപ്പാടായി. എറണാകുളം കായംകുളം പാസഞ്ചര്‍ ട്രെയിന്‍ നമ്പര്‍(56388), ട്രെയിന്‍ നമ്പര്‍ 66307), കോട്ടയം വഴിയുള്ള എറണാകുളം മെമു ട്രെയിനുകള്‍ അടുത്ത ചൊവ്വാഴ്ച വരെ പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. ഇന്നലെ രാവിലെ 11.15 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട ന്യൂദല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസ് ഏകദേശം 10 മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഇത്തരത്തില്‍ മണിക്കൂറുകള്‍ വൈകി മാത്രം ട്രെയിന്‍ പുറപ്പെടുമ്പോള്‍ യാത്രക്കാര്‍ക്ക് അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്നതാണ് റെയില്‍വേയുടെ നിലപാട്. ട്രെയിന്‍ വൈകുന്നത് അനുസരിച്ച് മറ്റ് ദിക്കുകളിലേക്ക് പോകുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരാണ് വലഞ്ഞുപോകുന്നത്. പല ട്രെയിനുകളുടേയും സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും അവ കൃത്യത പാലിക്കുന്നില്ല.
ട്രെയിന്‍ നമ്പര്‍ (56375) ഗുരുവായൂര്‍-എറണാകുളം ജങ്ങ്ഷന് പാസഞ്ചര്‍ (സമയം 1.20) 29വരെ ഇടപ്പളളിയില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 66300 കോട്ടയം വഴിയുളള കൊല്ലം- എറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 56392 കോട്ടയം വഴിയുളള കൊല്ലം-എറണാകുളം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56390 കോട്ടയം വഴിയുളള കോട്ടയം-എറണാകുളം പാസഞ്ചര്‍, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 29 വരെ തൃപ്പൂണിത്തുറയ്ക്കും എറണാകുളത്തിനുമിടയില്‍ സര്‍വ്വീസ് നടത്തില്ല. പകരം 29 വരെ തൃപ്പൂണിത്തുറയില്‍ നിന്ന് പുറപ്പെടും.
നിലമ്പൂര്‍- എറണാകുളം പാസഞ്ചര്‍ നോര്‍ത്തില്‍ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം-കാരൈക്കല്‍ എക്സ്പ്രസ്, എറണാകുളം-കൊല്ലം പാസഞ്ചര്‍ (വൈകിട്ട് 6.30 ന്), എറണാകുളം-കോട്ടയം പാസഞ്ചര്‍ (7.30ന്), എറണാകുളം- കോട്ടയം പാസഞ്ചര്‍ (രാത്രി 8.05 ന്), കോട്ടയം-എറണാകുളം പാസഞ്ചര്‍ (രാവിലെ 5.15 ന്), എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവ 29 വരെ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ നിന്നായിരിക്കും യാത്രപുറപ്പെടുക. ട്രെയിന്‍ നമ്പര്‍ 16301/16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 12625/12626 തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ് എന്നിവ 29 വരെ സൗത്ത് സ്റ്റേഷനില്‍ പോകില്ലെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: