ഹോം » പൊതുവാര്‍ത്ത » 

ആഗ്രയില്‍ സ്ഫോടനം: ആറുപേര്‍ക്ക്‌ പരിക്ക്‌

September 17, 2011

ആഗ്ര: ആഗ്രയില്‍ സ്വകാര്യ ആശുപത്രിയില്‍ ബോംബ്സ്ഫോടനം. ആറുപേര്‍ക്ക്‌ പരിക്കേറ്റു.
ഇന്നലെ വൈകിട്ട്‌ 5.45 നാണ്‌ നഗരത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്‌. 70 കിടക്കകളുള്ള ജയ്‌ ആശുപത്രിയുടെ റിസപ്ഷനിലായിരുന്നു അത്യാധുനിക സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്‌. പ്രശസ്തമായ താജ്മഹലില്‍നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ജയ്‌ ആശുപത്രി. റിസപ്ഷനില്‍ 15ഓളം പേര്‍ കാത്തിരിക്കുമ്പോഴായിരുന്നു സ്ഫോടനം. സംഭവത്തിന്‌ പിന്നില്‍ ഭീകരസംഘടനകളുടെ പങ്ക്‌ തെളിഞ്ഞിട്ടില്ലെന്ന്‌ ഐജി (ആഗ്ര റേഞ്ച്‌) പി.കെ. തിവാരി പറഞ്ഞു. സ്ഫോടനത്തില്‍ ആശുപത്രിയുടെ ജനല്‍പാളികള്‍ തകര്‍ന്നു. സ്ഫോടനത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്‌. ഫോറന്‍സിക്‌ സംഘവും തെളിവുകള്‍ ശേഖരിച്ചു. ആശുപത്രിയില്‍നിന്ന്‌ രോഗികളെ ഒഴിപ്പിച്ച്‌ പോലീസ്‌ വിശദമായി തെരച്ചില്‍ നടത്തുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick