കോഴിക്കോട്: എ.കെ. ശങ്കരമേനോന് അനുസ്മരണവും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ പുരസ്കാര സമര്‍പ്പണവും നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവും ഗോവാ വിമോചന സമര നായകനും അടിയന്തരാവസ്ഥ വിരുദ്ധ മുന്നണി പോരാളിയുമായിരുന്നു എ.കെ. ശങ്കരമേനോന്.
അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ഏഴാം അനുസ്മരണ വാര്‍ഷിക പരിപാടിയില്‍ പ്രശസ്ത അഭിഭാഷകനും, ഗ്രന്ഥകാരനും, ബിജെപി. ദേശീയ നിര്‍വാഹകസമിതിയംഗവുമായ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയ്ക്കും മൂന്നര പതിറ്റാണ്ട് കാലമായി ദല്‍ഹി കേന്ദ്രീകരിച്ച് പത്ര പ്രവര്‍ത്തനം നടത്തി വരുന്ന മാതൃഭൂമി പ്രത്യേക ലേഖകന്‍ എന്‍. അശോകനും എം.പി. വീരേന്ദ്രകുമാര്‍ എ.കെ. ശങ്കരമേനോന് സ്മൃതി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു.
ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.കെ. പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. പുരസ്കാര നിര്‍ണ്ണയ സമിതി ചെയര്മാന് എന്‍.പി. ചെക്കൂട്ടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ എ.കെ. ശങ്കരമേനോന് അനുസ്മരണ പ്രഭാഷണം നടത്തി. കെ. എസ്. ശരത്ലാല് എ.കെ. ശങ്കരമേനോന് ട്രസ്റ്റിന്പ്പറ്റി വിശദീകരിച്ചു. എം.കെ. രാഘവന് എം.പി, ബിജെപി ദേശീയ സമിതിയംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, ഡിസിസി പ്രസിഡന്റ് കെ.സി അബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എന്‍. അശോകന് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
ടി.എച്ച്. വത്സരാജ് സ്വാഗതവും പി.എസ്. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: