ഹോം » പ്രാദേശികം » കാസര്‍കോട് » 

അഴിമതി ഭരണത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം: ബിഎംഎസ്‌

September 17, 2011

പരവനടുക്കം: കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാരിണ്റ്റെ അഴിമതി ഭരണത്തിനെതിരെ ബിഎംഎസ്‌ ദേശവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണ കുമാര്‍ പറഞ്ഞു. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച്‌ ബിഎംഎസ്‌ ഉദുമ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും വിലക്കയറ്റവും മൂലം സാധാരണക്കാരുടെ ജീവിതം തന്നെ പൊറുതി മുട്ടിയിരിക്കുകയാണ്‌. അഴിമതി നയം അവസാനിപ്പിക്കാന്‍ വേണ്ടി ബിഎംഎസ്‌ നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി നവംബര്‍ ൨൧ന്‌ ലക്ഷകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുക്കുന്ന പാര്‍ലമെണ്റ്റ്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക്‌ സംഘം കണ്ണൂറ്‍ വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ ടി.വി.ഭാസ്ക്കരന്‍ പ്രസംഗിച്ചു. ബിഎംഎസ്‌ പ്രവര്‍ത്തകരുടെ പ്രകടനവും ഉണ്ടായിരുന്നു. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച്‌ കാസര്‍കോട്‌ നടന്ന പരിപാടി ബിഎംഎസ്‌ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.പി.മുരളീധരനും ബോവിക്കാനത്ത്‌ നടന്ന പരിപാടി മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട്‌ എന്‍.പി.രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പുല്ലൂറ്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാലില്‍ നടന്ന പരിപാടിയില്‍ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത്‌ പ്രസംഗിച്ചു. ബളാല്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുങ്ങംചാലില്‍ നടന്ന പരിപാടി ബിഎംഎസ്‌ സംസ്ഥാന സമിതി അംഗം പി.ദാമോദര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വി.ജെ.സുനില്‍ കുമാര്‍, ടി.സി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.തമ്പാന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നാട്ടക്കല്ലില്‍ നിന്ന്‌ പുങ്ങചാലിലേക്ക്‌ പ്രകടനവും നടന്നു. പനത്തടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോളിച്ചാലില്‍ നടന്ന പരിപാടി ആര്‍എസ്‌എസ്‌ കാഞ്ഞങ്ങാട്‌ ജില്ലാ കാര്യവാഹ്‌ കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അഡ്വ.ഇ.സുകുമാരന്‍ പ്രസംഗിച്ചു. കെ.എസ്‌.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ നടന്ന പരിപാടി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണ കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂറ്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗം ആര്‍എസ്‌എസ്‌ ജില്ലാ സേവാ പ്രമുഖ്‌ പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കേളോത്ത്‌ പ്രസംഗിച്ചു. നീലേശ്വരം മേഖലാ കമ്മിറ്റിയുടെ പൊതുയോഗത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണ കുമാര്‍, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം പി.പി.സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related News from Archive

Editor's Pick