ഹോം » പൊതുവാര്‍ത്ത » 

ഓര്‍ത്തഡോക്സ് വിഭാഗം മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു

September 18, 2011

കോട്ടയം: കോലഞ്ചേരി പള്ളി തര്‍ക്ക വിഷയത്തില്‍ കോടതി വിധി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതി ഉപരോധിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓര്‍ത്തഡോക്‌സ്‌ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉപരോധം നടന്നത്‌. വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്ന സമയത്തായിരുന്നു ഉപരോധം നടന്നത്‌. പള്ളി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്‌ ഇരട്ടത്താപ്പാണെന്ന്‌ പ്രതിഷേധക്കാര്‍ ആരോപിച്ചു.

ശക്തമായ സുരക്ഷ മുഖ്യമന്ത്രിയുടെ വസതിക്ക്‌ സമീപം പൊലീസ്‌ ഒരുക്കിയിട്ടുണ്ട്‌.

Related News from Archive
Editor's Pick