ആഗ്ര സ്ഫോടനം : നാല് പേര്‍ കസ്റ്റഡിയില്‍

Sunday 18 September 2011 10:47 am IST

ആഗ്ര: കഴിഞ്ഞ ദിവസം ആഗ്രയിലെ ജയ് ആശുപത്രിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഒരു ആശുപത്രി ജീവനക്കാരനും ഉള്‍പ്പെടും. തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച വൈകുന്നേരം 5.45 നാണ് ആശുപത്രിയിലെ റിസപ്ഷനില്‍ സ്ഫോടനം ഉണ്ടായത്. കസേരയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആറു പേര്‍ക്കു പരുക്കേറ്റു. ശേഷി കുറഞ്ഞ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്.