ഹോം » പൊതുവാര്‍ത്ത » 

ഈജിപ്റ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 21 മുതല്‍

September 18, 2011

കെയ്റോ: ഈജിപ്റ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 21ന് ആരംഭിക്കും. മൂന്നു ഘട്ടങ്ങളായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ മേധാവി അബ്ദേല്‍ മോയ്സ് ഇബ്രാഹിം അറിയിച്ചു.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു ഹോസ്നി മുബാറക്ക് രാജിവച്ച ശേഷം സൈന്യത്തിന്‍റെ നേതൃത്വത്തിലുളള പരമോന്നത കൗണ്‍സിലാണ് ഈജിപ്റ്റ് ഭരണം നിയന്ത്രിക്കുന്നത്. പാര്‍ലമെന്റിന്റെ അധോസഭയായ പീപ്പിള്‍സ് അസംബ്ലിയിലേക്ക് നവംബര്‍ 21 മുതല്‍ ജനുവരി മൂന്നു വരെയാകും തെരഞ്ഞെടുപ്പ്.

ഉപരിസഭയായ ഷൂര കൗണ്‍സിലേക്ക് ജനുവരി 22 മുതല്‍ മാര്‍ച്ച് നാലു വരെയും തെരഞ്ഞെടുപ്പ് നടക്കും.

Related News from Archive
Editor's Pick