ഹോം » വാര്‍ത്ത » ഭാരതം » 

സംഗീതജ്ഞന്‍ ടി.കെ. ഗോവിന്ദ റാവു അന്തരിച്ചു

September 18, 2011

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ ടി.കെ. ഗോവിന്ദ റാവു (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ചിത്രകാരന്‍, അധ്യാപകന്‍, സംഗീതജ്ഞന്‍, കഥാകാരന്‍, സംഗീത രചന തുടങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു ഗോവിന്ദ റാവു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു. ചെന്നൈയില്‍ സെന്‍ട്രല്‍ കോളേജ് ഓഫ് മ്യൂസികില്‍ സംഗീത അധ്യാപകനായിരുന്നു. സംഗീതലോകത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.

സംഗീത നാടക അക്കാദമി, സംഗീത കലാനിധി പുരസ്കാരങ്ങള്‍ ഗോവിന്ദ റാവുവിനെ തേടിയെത്തിയിരുന്നു. ഗാനങ്ങള്‍ക്ക് അര്‍ഥവത്തായ ഈണങ്ങളും മാധുര്യവും പകരാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick