ഹോം » പൊതുവാര്‍ത്ത » 

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി : ആറ് പേര്‍ അറസ്റ്റില്‍

September 18, 2011

ബത്തേരി: വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദ്, സി.പി.എം ഏരിയ സെക്രട്ടറി കെ. ശശാങ്കന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എയുടെ കൈവശമുളള കൃഷ്ണഗിരി ഭൂമി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നേതാക്കള്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.

അതിനിടെ വയനാട് മീനങ്ങാടി പോലീസ് സര്‍ക്കിള്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു ശ്രേയാംസ് കുമാര്‍ കൈവശം വയ്ക്കുന്ന 16.75 ഏക്കര്‍ ഭൂമിയുളള പ്രദേശത്താണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ ഭൂമി കൈയേറാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

Related News from Archive
Editor's Pick