ഹോം » പൊതുവാര്‍ത്ത » 

കറാച്ചിയില്‍ സ്ഫോടനം; എട്ട് മരണം

September 19, 2011

കറാച്ചി: തുറമുഖ നഗരമായ കറാച്ചിയില്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീടിനെ ലക്ഷ്യമാക്കി നടന്ന കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം വീട്ടിലേയ്ക്ക് ഇടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റ്‌ സൂപ്രണ്ട്‌ ചൗധരി അസ്ലാമിന്റെ വീടിനെ ലക്ഷ്യംവെച്ച് രാവിലെ 7.30നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍നിന്ന് ചൗധരി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നിരവധി പോലീസുകാര്‍ കൊല്ലപ്പെട്ടു.

തെഹ്‌രീക്‌ ഇ താലിബാന്‍ ഭീകര സംഘടനയില്‍ നിന്ന്‌ ചൗധരിക്ക്‌ വധഭീഷണി ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന്‌ ചൗധരിയെയും കുടുംബത്തെയും അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തെ വീടുകള്‍ക്കും, കാര്‍ പാര്‍ക്കിങ് പ്രദേശത്തിനും സ്ഫോടനത്തില്‍ സാരമായ കേടുപറ്റി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick