ഹോം » വാര്‍ത്ത » ലോകം » 

2030ല്‍ ചൈനയ്ക്ക് 5,000 യാത്രാവിമാനങ്ങള്‍ ആവശ്യമായി വരും

September 19, 2011

ബീജിങ്: 2030ഓടെ ചൈനയ്ക്ക് 5,000 യാത്രാവിമാനങ്ങള്‍ ആവശ്യമായി വരുമെന്നു റിപ്പോര്‍ട്ട്. വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ബോയിങ് വിമാനക്കമ്പനിയാണ് യാത്രാവിമാനങ്ങളുടെ ആവശ്യകത സംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടിയത്.

ഇതിന് 600 ബില്യന്‍ ഡോളര്‍ ചെലവു വേണ്ടി വരുമെന്നു കണക്കാക്കുന്നു. ഇതില്‍ 16 ശതമാനം പഴയ വിമാനങ്ങള്‍ക്കു പകരമായും 84 ശതമാനം വര്‍ദ്ധിത ഫ്ളൈറ്റ് സൗകര്യങ്ങളുടെ ആവശ്യത്തിനും ഉപയോഗിക്കേണ്ടി വരുമെന്നാണു വിലയിരുത്തല്‍.

2010ല്‍ ബീജിങ് വിമാനത്താവളം ചൈനയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി പ്രഖ്യാപിച്ചിരുന്നു. 73.95 ദശലക്ഷം യാത്രക്കാര്‍ ഇവിടെയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്ങാണ് രണ്ടാം സ്ഥാനത്ത്. 50.9 ദശലക്ഷം യാത്രക്കാര്‍.

ലണ്ടനിലെ ഹീത്രു വിമാനത്താവളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം യാത്രക്കാരെത്തുന്ന രണ്ടാമത്തെ വിമാനത്താവളമാണ് ബീജിങ്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick