ഹോം » പൊതുവാര്‍ത്ത » 

മോഡി പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ – രാജ് താക്കറെ

September 19, 2011

അഹമ്മദാബാദ്: ഇന്ത്യയുടെ അടുത്ത പ്രധാനമന്തിയാകാനുള്ള എല്ലാ യോഗ്യതയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഉണ്ടെന്ന് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പറഞ്ഞു.

വികസനത്തിന്റെ പ്രതീകമാണ് മോഡി. മോഡിയുടെ നേതൃത്വം രാജ്യത്തിന് ആവശ്യമാണ്. പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതയും മോഡിയില്‍ കാണുന്നു. ബി.ജെ.പിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡി വന്നാല്‍ എംഎന്‍എസ് അനുകൂലിക്കുമെന്നും താക്കറെ പറഞ്ഞു.

സദ്ഭാവന ഉപവാസ സമരത്തിന്റെ അവസാന ദിവസം സമരപ്പന്തലിലെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണു താക്കറെ പാര്‍ട്ടി നിലപാട് അറിയിച്ചത്. മതസൗഹാര്‍ദത്തിനു വേണ്ടി മോഡി നടത്തുന്ന ഉപവാസത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും രാജ് താക്കറെ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick