ഹോം » ഭാരതം » 

കൂടംകുളം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന്‌ ജയലളിത

September 19, 2011

ചെന്നൈ: കൂടംകുളം ആണവോര്‍ജ്ജ പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്.

പ്രശ്നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുന്നതുവരെ പദ്ധതി പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന്‌ ജയലളിത കത്തില്‍ ആവശ്യപ്പെടുന്നു. നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള റേഡിയേഷന്‍ വിപത്തുപ്രശ്നം അവഗണിച്ച്‌ പദ്ധതിയുമായി മുന്നോട്ട്‌ പോകുന്ന കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ്‌ പ്രകടമാക്കുന്നതെന്ന്‌ ജയലളിത കത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ആണവപദ്ധതി റേഡിയേഷന്‍ വിപത്ത്‌ ഉയര്‍ത്തുന്നതാണെന്നാണ്‌ നാട്ടുകാരുടെ പരാതി. റഷ്യന്‍ സാങ്കേതിക സഹായത്തോടെയാണ്‌ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ കൂടംകുളം ആണവനിലയം സജ്ജമാക്കുന്നത്‌.

ആദ്യ റിയാക്ടര്‍ പരീക്ഷണസജ്ജമായിക്കഴിഞ്ഞു. ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം (ഹോട്ട്‌ റണ്‍) ഉടന്‍ നടത്താനാണ്‌ തീരുമാനം. ഡിസംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആണവോര്‍ജ്ജ ഉല്‍പാദനം ലക്ഷ്യമിടുന്നുണ്ട്‌.

Related News from Archive

Editor's Pick