ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി

September 19, 2011

കണ്ണൂറ്‍: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചും ഹര്‍ത്താല്‍ വിജയിപ്പിക്കാനാഹ്വാനം ചെയ്തും ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂറ്‍ നഗരത്തില്‍ പ്രകടനം നടത്തി. പാര്‍ട്ടി ജില്ലാ ആസ്ഥാനത്തു നിന്നും ആരംഭിച്ച പ്രകടനത്തിന്‌ സംസ്ഥാന സെക്രട്ടറി പി.രാഘവന്‍, ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, നേതാക്കളായ കെ.കെ.വിനോദ്‌ കുമാര്‍, എ.ഒ.രാമചന്ദ്രന്‍, ബിജു ഏളക്കുഴി, പി.എ.റിതേഷ്‌, പി.കെ.ശ്രീകുമാര്‍, പി.വിനീഷ്‌ ബാബു, കെ.പ്രശോഭ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിന്‌ ശേഷം പഴയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടന്ന യോഗത്തില്‍ പി.രാഘവന്‍ സംസാരിച്ചു. കെ.രഞ്ചിത്ത്‌ അധ്യക്ഷത വഹിച്ചു. കെ.കെവിനോദ്‌ കുമാര്‍ സ്വാഗതം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick