ബിജെപി ഓഫീസിന്‌ നേരെ എസ്ഡിപിഐ അക്രമം

Monday 19 September 2011 8:13 pm IST

പാനൂറ്‍: ബിജെപി മൊകേരി പഞ്ചായത്ത്‌ കമ്മറ്റി ഓഫീസിന്‌ നേരെ എസ്ഡിപിഐ അക്രമം. കഴിഞ്ഞ ദിവസം രാത്രി ഓഫീസില്‍ അതിക്രമിച്ചു കയറി ഓഫീസിണ്റ്റെ ബോര്‍ഡും പതാകകളും അക്രമിസംഘം നശിപ്പിച്ചു. തൊട്ടടുത്തുള്ള കെ.ടി.ജയകൃഷ്ണന്‍ സേവാ കേന്ദ്രത്തിണ്റ്റെ പേരിലുള്ള ബസ്‌ സമയമെഴുതിയ ബോര്‍ഡും അക്രമികള്‍ തല്ലിത്തകര്‍ത്തു. രാജന്‍ പീടികയില്‍ നൌഫല്‍, അജ്മല്‍, ഷക്കീര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ 20 അംഗ സംഘമാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ ബിജെപി പാനൂറ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തലശ്ശേരി ഡിവൈഎസ്പി ഷൌക്കത്തലി, പാനൂറ്‍ സിഐ പി.കെ.സന്തോഷ്‌ എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ഓഫീസ്‌ അക്രമത്തില്‍ ബിജെപി മൊകേരി പഞ്ചായത്ത്‌ കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. പ്രസിഡണ്ട്‌ കെ.പ്രസാദ്‌ അധ്യക്ഷത വഹിച്ചു.