ഹോം » ഭാരതം » 

കൂടംകുളം ആണവനിലയം : ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയുടെ ദൂതനെത്തി

September 20, 2011

ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരേ സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നിയോഗിച്ച കേന്ദ്രസഹമന്ത്രി വി.നാരായണ സ്വാമി എത്തി. തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അഭ്യര്‍ഥന പ്രകാരമാണിത്.

ആണവനിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെല്ലാം കുറ്റമറ്റതാണെന്നും ആണവനിലയത്തെ കുറിച്ചുള്ള ആശങ്കകള്‍ അകറ്റി യാഥാര്‍ത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും നാരായണസ്വാമി പറഞ്ഞു.

കൂടംകുളത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ആണവനിലയത്തിന്റെ പണി നിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ പത്തുദിവസമായി നൂറോളം പേര്‍ ഇവിടെ സമരം നടത്തിവരികയാണ്‌. ജനങ്ങളുടെ ആശങ്ക അകറ്റുന്നതു വരെആണവനിലയത്തിന്റെ പണി എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.

Related News from Archive
Editor's Pick