ഹസന്‍ അലിയുടെ ജാമ്യം : 29ന് വിധി പുറപ്പെടുവിക്കും

Tuesday 20 September 2011 4:22 pm IST

ന്യൂദല്‍ഹി: കളളപ്പണക്കേസില്‍ അറസ്റ്റിലായ ഹസന്‍ അലി ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ സുപ്രീംകോടതി 29ന് ഉത്തരവ് പുറപ്പെടുവിക്കും. കേന്ദ്രസര്‍ക്കാരാണ് ഹസന്‍ അലിക്കു ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി ഉത്തരവു പുറപ്പെടുവിക്കുന്നതു നീട്ടുകയായിരുന്നു. ജസ്റ്റിസുമാരായ അല്‍ തമാസ് കബീര്‍, എസ്.എസ്. നിജ്ജാര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഓഗസ്റ്റ് 12നാണ് ബോംബെ ഹൈക്കോടതി ഹസന്‍ അലിക്കു ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് 16 നു സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.