പാക്കിസ്ഥാനില്‍ ഏറ്റുമുട്ടല്‍ ; 19 മരണം

Tuesday 20 September 2011 4:39 pm IST

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സുരക്ഷ സേനയും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര്‍ മരിച്ചു. 18 ഭീകരരും ഒരു സൈനികനുമാണു മരിച്ചത്. ഒറക്സായി മേഖലയിലെ ചെക് പോസ്റ്റിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍. റോക്കറ്റുകളും യന്ത്രത്തോക്കുകളുമായെത്തിയ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സൈനികരും തിരിച്ചടിച്ചു. അഞ്ചു സൈനികര്‍ക്കു പരുക്കേറ്റു. സൈനിക ഹെലികോപ്റ്ററുകള്‍ ഒറക്സായിലെ ദബോരി പര്‍വത പ്രദേശത്തുളള താലിബാന്‍ താവളങ്ങളില്‍ നടത്തിയ ബോംബാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാലു താവളങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.