ഹോം » വാണിജ്യം » 

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ; പവന് 20,800 രൂപ

September 20, 2011

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തി. പവന്‌ 80 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന്‌ പത്തു രൂപയാണു കൂടിയത്‌. 2,610 രൂപയാണ്‌ ഒരു ഗ്രാമിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായതാണ്‌ ഇവിടെയും വില കൂടാന്‍ കാരണമായത്‌.

ശനിയാഴ്ചയാണ്‌ സ്വര്‍ണവില 20,800 രൂപയായത്‌. 21,320 രൂപയാണ്‌ സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്‌. ഏറെക്കാലമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില അല്‍പം താഴുകയും പിന്നീട്‌ കുതിച്ചുയരുകയും ചെയ്യുന്ന പ്രവണത തുടരുന്നുണ്ട്‌.

ഏപ്രിലിലാണ് പവന്‌ 16,000 രൂപ കടന്നത്‌. ജൂലൈ 14ന്‌ 17,000വും ഓഗസ്റ്റ്‌ ആദ്യം 18,000വും ഓഗസ്റ്റ്‌ അവസാനമായപ്പോള്‍ 20000വും കടന്നു. ഇതിനിടെ ഒരേ ദിവസം രണ്ടു തവണ വില ഉയര്‍ന്ന പ്രതിഭാസത്തിനും സ്വര്‍ണവിപണി സാക്ഷ്യം വഹിച്ചു.

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick