ഹോം » പ്രാദേശികം » എറണാകുളം » 

ഗുരുദേവ സമാധി ദിനാചരണം ഇന്ന്‌

September 20, 2011

പെരുമ്പാവൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 84-ാ‍ം സമാധിദിനം എസ്‌എന്‍ഡിപി കുന്നത്തുനാട്‌ യൂണിയന്‍ വിപുലമായി ആചരിക്കുന്നു. രാവിലെ 8 മുതല്‍ വൈകിട്ട്‌ 3.30 വരെ നടക്കുന്ന സമാധിദിനാചരണ പരിപാടിയില്‍ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, സര്‍വൈശ്വര്യ പൂജ, ഉപവാസയജ്ഞം,. സമാധി അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ഉപവാസയജ്ഞം മുന്‍മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ ആര്‍.ബസന്ത്‌ മുഖ്യപ്രഭാഷണം നടത്തും. ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ഐപിഎസ്‌ സമാധിസന്ദേശം നല്‍കും.
സമ്മേളനത്തില്‍ സാജുപോള്‍ എംഎല്‍എ, സി.കെ.കൃഷ്ണന്‍, ടി.എന്‍.സദാശിവന്‍, എം.എ.രാജു, കെ.എ.പൊന്നു, ഇ.എ.ഹരിദാസ്‌, മനോജ്‌ കപ്രക്കാട്ട്‌, ലതാ രാജന്‍, ഇന്ദിരാശശി തുടങ്ങിയവര്‍ സംസാരിക്കും. ഉപവാസയജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി 5000 പേര്‍ക്കിരിക്കാവുന്ന പന്തല്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും പൂജാദികര്‍മങ്ങള്‍ക്ക്‌ ഒക്കല്‍ പുരുഷോത്തമന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കുമെന്നും യൂണിയന്‍ സെക്രട്ടറി എ.ബി.ജയപ്രകാശ്‌ അറിയിച്ചു. സമാപന വേളയില്‍ സമാധിഗാനം, ദൈവദശക പാരായണം,. സമര്‍പ്പണം, കര്‍പ്പൂര ആരതി, ഗുരുപ്രസാദ്‌ എന്നിവ ഉണ്ടായിരിക്കും.
കാലടി: ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം എസ്‌എന്‍ഡിപി കുടുംബയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കും. കാലടി എസ്‌എന്‍ഡിപി ശാഖാഹാളില്‍ രാവിലെ 9.30ന്‌ സമാധി ആചരണം ആരംഭം. സമൂഹപ്രാര്‍ത്ഥന, വൈകുന്നേരം 3.15ന്‌ സമാധി മോക്ഷപ്രാര്‍ത്ഥന, സമര്‍പ്പണം, 3.30ന്‌ ഗുരുപ്രസാദം.
മാണിക്കമംഗലം ഗുരുമന്ദിരത്തില്‍ രാവിലെ 8ന്‌ സമാധിആചരണം ആരംഭം. 3.30ന്‌ ഗുരുപ്രസാദം. തോട്ടകം ഗുരുമന്ദിരത്തില്‍ രാവിലെ 10ന്‌ സമാധി ആചരണം ആരംഭം. മരോട്ടിച്ചോട്‌ വട്ടപറമ്പ്‌ ഗുരുമന്ദിരത്തില്‍ രാവിലെ 9.30ന്‌ സമാധി ആചരണം ആരംഭം. മറ്റൂര്‍ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ രാവിലെ 5.45ന്‌ നടതുറക്കല്‍, ആരാധന. 9ന്‌ ഗുരുദേവകൃതി പാരായണം. ഉച്ചയ്ക്ക്‌ 1ന്‌ ശാന്തിഹവനം, വൈകുന്നേരം 3.15ന്‌ സമാധി മോക്ഷപ്രാര്‍ത്ഥന. പിരാരൂര്‍ ഗുരുസന്നിധിയില്‍ രാവിലെ 9ന്‌ ഉപവാസ യജ്ഞം ആരംഭം. വൈകുന്നേരം 3.30ന്‌ ഗുരുപ്രസാദം.
കൊച്ചി: പൂത്തോട്ട എസ്‌എന്‍ഡിപി ശാഖയുടെയും വിവിധ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മഹാസമാധിദിനാചരണം രാവിലെ 5.30ന്‌ ആരംഭിക്കും. ഉപവാസയജ്ഞം, സര്‍വ്വമതഗ്രന്ഥ പാരായണം, ഗുരുദേവകൃതികളുടെ പാരായണം, പ്രഭാഷണം എന്നിവയാണ്‌ പരിപാടികള്‍.

Related News from Archive
Editor's Pick