ഹോം » പൊതുവാര്‍ത്ത » 

സംസ്ഥാന മന്ത്രിമാര്‍ ദല്‍ഹിയിലേക്ക്

September 21, 2011

തിരുവനന്തപുരം: കേരളത്തിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സംസ്ഥാന മന്ത്രിമാര്‍ ദല്‍ഹിയിലേക്ക് പോകും. അടുത്ത രണ്ട് ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിമാരെ കാണും.

വിഴിഞ്ഞം തുറമുഖത്തിനുള്ള സുരക്ഷ അനുമതി നല്‍കുക, ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്‍‌ഗണനാ പട്ടികയില്‍ കേരളത്തേയും ഉള്‍പ്പെടുത്തുക, നദികളുടെ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന് മുന്നില്‍ മന്ത്രിമാര്‍ ഉന്നയിക്കും.

സില്‍ക്കും ഹെവി എഞ്ചിനീയറിങ് കോര്‍പ്പറേഷനും തമ്മിലുള്ള സംയുക്ത സംരംഭം, കാസര്‍കോട് ബി.എച്ച്.ഇ.എല്‍ കളമശേരി എച്ച്.എം.ടിയുടെ സംയുക്ത സംരംഭം എന്നിവയ്ക്കായി ഖന,വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേലിനെ സംഘം കാണും. ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്, റെയര്‍ എര്‍ത്ത് പദ്ധതി എന്നിവയാണ് സ്റ്റീല്‍ വകുപ്പ് മന്ത്രി ബേനിപ്രസാദ് വര്‍മ്മയുടെ മുന്നില്‍ വയ്ക്കുന്ന ആവശ്യങ്ങള്‍.

കാലാവസ്ഥ വ്യതിയാന പഠനങ്ങള്‍ക്കുള്ള ലോകബാങ്ക് വായ്പ, പരിസ്ഥിതി ആഘാത പഠനത്തിനുള്ള അതോറിട്ടി നിയമിക്കല്‍ എന്നീ ആവശ്യങ്ങള്‍ മന്ത്രി ജയന്തി നടരാജനോട് സംഘം ഉന്നയിക്കും. ചീമേനി പദ്ധതി, കായം‌കുളം – തിരുവനന്തപുരം വാതകപൈപ്പ് ലൈന്‍ അനുമതി എന്നിവ ജയ്‌പാല്‍ റെഡ്ഡിയുടെ ശ്രദ്ധയില്‍ കൊണ്ടു വരും.

കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, കമല്‍ നാഥ്, ശരത് പവാര്‍, കെ.വി തോമസ് എന്നിവരുമായും സംഘം ചര്‍ച്ച നടത്തും.

Related News from Archive
Editor's Pick