ഹോം » പൊതുവാര്‍ത്ത » 

പുറത്താക്കലിനെതിരെ കൊച്ചി ടീം ഹര്‍ജി നല്‍കി

September 21, 2011

മുംബൈ: ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയ ബി.സി.സി.ഐ നടപടിക്കെതിരെ കൊച്ചി ടസ്കേഴ്സ് കോടതിയെ സമീപിച്ചു. മുംബൈ ഹൈക്കോടതിയില്‍ ടീം ഉടമകള്‍ ഹര്‍ജി നല്‍കി. ബാങ്ക് ഗ്യാരന്റി കുടിശിക വരുത്തിയതിലൂടെ കരാര്‍ ലംഘിച്ചതായി കാണിച്ചാണ് കൊച്ചിന്‍ ടസ്കേഴ്സിനെ ബി.സി.സി.ഐ ഇന്ത്യന്‍ പ്രീമിയം ലീഗില്‍ നിന്നും പുറത്താക്കിയത്.

എന്നാല്‍ ബി.സി.സി.ഐയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി ടീം ഉടമകള്‍ ഹര്‍ജി നല്‍കിയത്. ബാങ്ക് ഗ്യാരന്റി പുതുക്കാന്‍ ഈ മാസം 27 വരെ സമയമുണ്ട്. ഇത് മറച്ചുവച്ചാണ് ബി.സി.സി.ഐ നടപടി എറ്റുത്തതെന്ന് ഉടമകള്‍ കുറ്റപ്പെടുത്തുന്നു. കുടിശിക ഉടനെ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ബി.സി.സി.ഐയില്‍ നിന്നും നേരത്തേ അറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

കളിക്കാര്‍ നല്‍കാനുള്ള തുകയില്‍ കുടിശിക വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പുറത്താക്കാന്‍ ബി.സി.സി.ഐക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick