ഹോം » ലോകം » 

വഴിതെറ്റിയ നാസ ഉപഗ്രഹം നാളെ ഭൂമിയില്‍ പതിക്കുമെന്ന്‌

September 21, 2011

വാഷിംഗ്ടണ്‍: ആറര ടണ്‍ ഭാരവും ഒരു ബസ്സിന്റെയത്ര വലിപ്പവുമുള്ള നാസയുടെ ഭീമന്‍ ഉപഗ്രഹം വെള്ളിയാഴ്ച ഭൂമിയില്‍ പതിക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട്‌ ഭൗമോപരിതലത്തിലേക്ക്‌ പോരുന്ന അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച്‌ ഉപഗ്രഹത്തിന്റെ (യുഎആര്‍എസ്‌) അവശിഷ്ടങ്ങള്‍ 23 ന്‌ ഭൂമിയില്‍ പതിക്കുമെന്നാണ്‌ നാസ വൃത്തങ്ങള്‍ പറയുന്നത്‌. ഇത്‌ ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാധ്യതയുണ്ട്‌.
1991 ല്‍ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹത്തിന്റെ കാലാവധി 2005 വരെയായിരുന്നു. ഇന്ധനം തീര്‍ന്നതുമൂലമാണ്‌ ഉപഗ്രഹത്തിന്റെ നാസയുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത്‌. ഭൗമോപരിതലത്തിലെത്തുന്ന ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ഘര്‍ഷണം മൂലം കത്തും, തുടര്‍ന്ന്‌ പൂര്‍ണമായും എരിഞ്ഞുതീരാത്ത ഭീമന്‍ കഷ്ണങ്ങളാകും ഭൂമിയില്‍ പതിക്കുക. ഇത്‌ മാരകമായ അപകടത്തിന്‌ കാരണമായേക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്‌. ഉപഗ്രഹാവശിഷ്ടങ്ങള്‍ എവിടെ പതിക്കുമെന്ന്‌ കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഇത്‌ അയര്‍ലന്റിലോ കാനഡയിലോ പതിക്കുമെന്നാണ്‌ ഗവേഷകരുടെ കണക്കുകൂട്ടല്‍.

Related News from Archive
Editor's Pick