ഹോം » പ്രാദേശികം » കോട്ടയം » 

മദ്യപാനം കുടംബം തകര്‍ക്കും: പ്രജ്ഞാനന്ദതീര്‍ത്ഥപാദസ്വാമികള്‍

September 21, 2011

കോട്ടയം: മദ്യപാനംകൊണ്ട്‌ കുടുംബം മാത്രമല്ല മനുഷ്യജീവിതങ്ങളും തകരുകയാണെന്ന്‌ പ്രജ്ഞാനന്ദതീര്‍ത്ഥപാദസ്വാമികള്‍ അഭിപ്രായപ്പെട്ടു. സേവാഭാരതി ഗുരുസമാധിദിനത്തില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം പളളിക്കത്തോട്ടില്‍ ഭദ്രദീപം തെളിയിച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു സ്വാമികള്‍. ബ്രഹ്മഹത്യാപാപം കഴിഞ്ഞാല്‍ സുരപാനം ആണ്‌ ഏറ്റവും കൊടിയ പാപമെന്നും സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു. എസ്‌എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം വി.എം.ശശി ആമുഖപ്രഭാഷണം നടത്തി. മദ്യനിരോധനസമിതി സംസ്ഥാന സെക്രട്ടറി ടി.ടി.കുര്യാക്കോസ്‌, ബാങ്ക്‌ പ്രസിഡണ്റ്റ്‌ കെ.ഗോപകുമാര്‍, ജി.സജീവ്‌, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ആര്‍.രാജേഷ്‌, കെ.ആര്‍.രതീഷ്‌ കട്ടച്ചിറ, കെ.ജി.രഞ്ചിത്ത്‌, എം.എ.അജയകുമാര്‍, വി.വിനീത്‌, എം.എം.പ്രസാദ്‌, കെ.കെ.വിപിനചന്ദ്രന്‍, മധുസൂദനന്‍, ആര്‍.രതീഷ്‌, അനൂപ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick