ഹോം » പ്രാദേശികം » കാസര്‍കോട് » 

ബിഎംഎസ്‌ യൂണിറ്റ്‌ രൂപീകരിച്ച ഓട്ടോ ഡ്രൈവറെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു

September 21, 2011

കാഞ്ഞങ്ങാട്‌: ബിഎംഎസ്‌ യൂണിറ്റ്‌ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ ഓട്ടോ ഡ്രൈവറെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. കാലിച്ചാനടുക്കം ചാപ്പയില്‍ വീട്ടില്‍ ഗോപാലണ്റ്റെ മകന്‍ ഗിനീഷാണ്‌ (22) മര്‍ദ്ദനത്തില്‍ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്‌. കഴിഞ്ഞ ദിവസം രാത്രി ഒമ്പത്‌ മണിയോടടുത്ത്‌ വീട്ടിലേക്ക്‌ പോവുകയായിരുന്ന ഗിനീഷിനെ സിപിഎം പ്രവര്‍ത്തകരായ അജീഷ്‌, അനീഷ്‌, ഹാരിഫ്‌, ഷിജു തുടങ്ങി പതിനഞ്ചംഗ സംഘമാണ്‌ ആക്രമിച്ചത്‌. ഗനീഷിണ്റ്റെ നേതൃത്വത്തില്‍ കാലിച്ചാനടുക്കത്ത്‌ ഓട്ടോ ഡ്രൈവര്‍മാര്‍ ബിഎംഎസ്‌ യൂണിയന്‍ രൂപീകരിച്ചിരുന്നു. ഇതിണ്റ്റെ വിരോധവും, വളപ്പാടി പ്രദേശങ്ങളില്‍ സിപിഎം പോസ്റ്ററുകള്‍ നശിപ്പിച്ചുവെന്നും ആരോപിച്ചാണ്‌ മര്‍ദ്ദിച്ചതെന്ന്‌ ഗിനീഷ്‌ പറഞ്ഞു. ഗിനീഷിനെ മര്‍ദ്ദിക്കുന്നത്‌ തടയാന്‍ ശ്രമിച്ച ബന്ധുവായ തമ്പാണ്റ്റെ മകന്‍ ബ്രിജേഷിനും (൨൫) മര്‍ദ്ദനത്തില്‍ പരിക്കുണ്ട്‌.

Related News from Archive
Editor's Pick