ഹോം » വാര്‍ത്ത » 

മറൈന്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ നടപടി തുടങ്ങി

September 22, 2011

ന്യൂദല്‍ഹി: കേരളത്തില്‍ മറൈന്‍ സര്‍വ്വകലാശാ‍ല സ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ വാസന്‍ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ഇന്ന് വിവിധ കേന്ദ്ര മന്ത്രിമാരെ കാണുന്നുണ്ട്. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പമുണ്ട്.

ഇന്ന് രാവിലെ കേരളഹൌസില്‍ യോഗം ചേര്‍ന്ന ശേഷമാണ് സംഘം കേന്ദ്ര മന്ത്രിമാരെ കണ്ടത്. നല്ല ഹോംവര്‍ക്കോടെയാണ് മന്ത്രിമാര്‍ ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നതെന്ന് ധനമന്ത്രി കെ.എം മാണി പ്രതികരിച്ചു. കേന്ദ്ര കൃഷിമന്ത്രി ശരത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ കുട്ടനാട് പാക്കേജ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അട്ടപ്പാടി പരിസ്ഥിതി സംരക്ഷണ പദ്ധതിയെ സംബന്ധിച്ചുള്ള ചര്‍ച്ചയും ശരത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ നടക്കും.

കേന്ദ്ര ഭക്ഷ്യ വകുപ്പ് സഹമന്ത്രി കെ. വി തോമസിനെ കാണുന്ന സംഘം റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുക, എഫ്.സി.ഐ ഗോഡൌണ്‍ വഴിയുള്ള ധാന്യ വിതരണം, എഫ്.സി.ഐയിലെ തൊഴില്‍ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

കേരളത്തിലെ റോഡുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്ര ഹൈവേ, ഗതാഗത മന്ത്രി ടി.പി ജോഷിയുമായി നടത്തും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick