ഹോം » പൊതുവാര്‍ത്ത » 

കോടതിയലക്ഷ്യക്കേസില്‍ പി.സി ജോര്‍ജ് കോടതിയില്‍ നേരിട്ട് ഹാജരാകണം

September 22, 2011

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് അടുത്ത മാസം 18ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ പരസ്യമായി വിമര്‍ശനം നടത്തിയതാണ് ജോര്‍ജിനെതിരെ കോടതിയലക്ഷ്യ കേസിന് ആധാരം.

വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ പി.സി ജോര്‍ജ് രാഷ്ട്രപത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിരുന്നു. സാമ്പത്തിക ഇടപാട് കേസില്‍ ആസൂത്രണ ബോര്‍ഡംഗവും യു.ഡി.എഫിന്റെ പ്രമുഖ നേതാവുമായി സി.പി ജോണിനെതിരായ കേസില്‍ നവംബര്‍ നാലിന് വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു. സി.പി ജോണടക്കം എട്ട് പേര്‍ കേസില്‍ പ്രതികളാണ്.

കോടതിയില്‍ ഹാജരായ സി.പി ജോണിനും മറ്റ് പ്രതികള്‍ക്കും കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

Related News from Archive
Editor's Pick