ഹോം » പൊതുവാര്‍ത്ത » 

പാമോയില്‍ കേസില്‍ ഉമ്മന്‍‌ചാണ്ടിയുടെ പങ്ക് : ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

September 22, 2011

തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച്‌ വിജിലന്‍സ്‌ നടത്തുന്ന അന്വേഷണം കോടതി നിരീക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി വിജിലന്‍സ്‌ കോടതി ഫയലില്‍ സ്വീകരിച്ചു.

അഡ്വ.സുഭാഷ്‌ നല്‍കിയ ഹര്‍ജിയാണ്‌ കോടതി ഫയലില്‍ സ്വീകരിച്ചത്‌. പാമോയില്‍ ഇടപാട്‌ നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് വിജിലന്‍സ്‌ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്‌ സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick