ഹോം » പൊതുവാര്‍ത്ത » 

എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രാദേശിക പ്രശ്നം – കെ.പി മോഹനന്‍

September 22, 2011

ന്യൂദല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രാദേശിക പ്രശ്നം മാത്രമാണെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് ദുരന്തത്തിന് കാരണം. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച മറ്റെവിടെയും പ്രശ്നമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി ശരത്പവാറുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍‌ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.പി മോഹനന്‍ വ്യക്തമാക്കി. കുട്ടനാട്‌ പാക്കേജില്‍ ഇടപെട്ടതിനെ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി നടത്തിയ വിമര്‍ശനത്തിന്‌ മറുപടി പറയേണ്ടത്‌ മുഖ്യമന്ത്രിയാണെന്നും കൃഷിമന്ത്രി പറഞ്ഞു.

കുട്ടനാട്‌ പാക്കേജ്‌ കേന്ദ്രത്തിന്റേതാണെന്നും സംസ്ഥാനമന്ത്രി ഇതില്‍ കൈകടത്തേണ്ട കാര്യമില്ലെന്നും നേരത്തെ കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick