ഹോം » ഭാരതം » 

ഭൂകമ്പം : പി. ചിദംബരം ഗാങ്ടോക്കിലെത്തി

September 22, 2011

ഗാങ്ടോക് : ഭൂകമ്പം നാശം വിതച്ച സിക്കിമിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ഗാങ്ടോക്കിലെത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

സിക്കിം മുഖ്യമന്ത്രിയുമായും ചിദംബരം ചര്‍ച്ചകള്‍ നടത്തും. അതേസമയം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈനികര്‍ക്കും മറ്റ് സന്നദ്ധസംഘടനകള്‍ക്കും ഭുകമ്പ ബാധിത പ്രദേശങ്ങളില്‍ എത്താന്‍ സാധിക്കാത്തതാണ് മരണ നിരക്ക് കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick