ഹോം » പൊതുവാര്‍ത്ത » 

എം.എ.കെ പട്ടോഡി അന്തരിച്ചു

September 22, 2011

ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസവും, മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന മന്‍സൂര്‍ അലിഖാന്‍ പട്ടോഡി (70) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ന്യൂദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച എട്ടവും പ്രായം കുറഞ്ഞ താരമായിരുന്നു അദ്ദേഹം. 21 വയസ്സില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ പട്ടോടിക്ക് കീഴില്‍ ഇന്ത്യ 46 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അര്‍ജ്ജുന അവാര്‍ഡും പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള പട്ടോഡിയുടെ ഭാര്യ ചലച്ചിത്രതാരം ഷര്‍മിള ടാഗോറാണ്. ചലച്ചിത്ര താരങ്ങളായ സെയ്ഫ് അലിഖാന്‍, സോഹ അലിഖാന്‍, ഡിസൈനര്‍ സബ അലിഖാന്‍ എന്നിവര്‍ മക്കളും.

Related News from Archive
Editor's Pick