എന്‍എസ്‌എസ്‌ കുടുംബസംഗമം

Thursday 22 September 2011 10:26 pm IST

ആലുവ: എന്‍എസ്‌എസ്‌ ആലുവ ടൗണ്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബമേളയും നടന്നു. എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ എ.ബി. വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു. എ.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ്‌ അഡ്വ. ആര്‍. രഘുനാഥ്‌ അധ്യക്ഷത വഹിച്ചു. എന്‍.എസ്‌. പണിക്കര്‍, എ. മഹേശ്വരിയമ്മ, കെ. ജയകുമാര്‍, കെ.ബി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍. അനില്‍കുമാര്‍, വിനോദ്‌ മേനോന്‍, സി. ഉണ്ണിക്കണ്ണന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന്‌ കലാപരിപാടികളും ഓണസദ്യയും ഉണ്ടായി.