ആയില്യം പൂജ നാളെ

Thursday 22 September 2011 10:26 pm IST

കാലടി: മാണിക്കമംഗലം പനയാലി പന്തലക്കുടം ശ്രീവനദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ കന്നി ആയില്യം സര്‍പ്പപൂജ 24ന്‌ നടക്കും. രാവിലെ 5ന്‌ പള്ളിയുണര്‍ത്തല്‍, 5.30ന്‌ നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, 5.45ന്‌ ഗണപതിഹോമം, ഉഷപൂജ, 10ന്‌ ഉച്ചപൂജ, ആയില്യം സര്‍പ്പപൂജ, പ്രസാദവിതരണം, വൈകിട്ട്‌ 5ന്‌ നടതുറക്കല്‍, 6.30ന്‌ ദീപാരാധന, പ്രസാദവിതരണം.
തുറവൂര്‍ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലും ആയില്യം പൂജ പ്രത്യേക ചടങ്ങുകള്‍ നടത്തും. മറ്റൂര്‍ വാമനപുരം മഹാവിഷ്ണു ക്ഷേത്രത്തിലും ആയില്യം പൂജ ചടങ്ങുകള്‍ നടക്കും. രാവിലെ 9ന്‌ മേല്‍ശാന്തി അനില്‍ നമ്പൂതിരിപ്പാട്‌ കാര്‍മ്മികത്വം വഹിക്കും.