ഹോം » പ്രാദേശികം » എറണാകുളം » 

ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ

September 22, 2011

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം 24ന്‌ വൈകിട്ട്‌ 4.30ന്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വ്വഹിക്കും. ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും വലിയ ആഡിറ്റോറിയത്തിന്‌ നാലായിരം അടി വിസ്തീര്‍ണ്ണം വരും. രണ്ടുകോടിരൂപ മുടക്കി പണിത മണ്ഡപം വൈദ്യുതീകരണം താമസിച്ചതിനെത്തുടര്‍ന്ന്‌ ഏറെനാളായി ഉദ്ഘാടനം കാത്തുകിടക്കുകയായിരുന്നു.
ശാന്തിക്കാര്‍ക്കായി 14 മുറികളും ഇവിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. 1500 അടി വിസ്തീര്‍ണ്ണം വരുന്ന സ്റ്റേജ്‌ ഇതിന്റെ പ്രത്യേകതയാണ്‌. നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഇവിടെ വച്ചായിരിക്കും നടക്കുന്നത്‌.
ഇതോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌. മേനോന്‍ അധ്യക്ഷത വഹിക്കും. ബോര്‍ഡ്‌ അംഗങ്ങളായ കെ. കുട്ടപ്പന്‍, എം.എന്‍. വനജാക്ഷി, സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ എന്‍. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Related News from Archive
Editor's Pick