ഹോം » പൊതുവാര്‍ത്ത » 

ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം : നാല് മരണം

September 23, 2011

ബാഗ്ദാദ്: ഇറാഖിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ബാബുല്‍ പ്രവിശ്യയിലാണു സംഭവം. ബഗ്ദാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഹസ് വ നഗരത്തിലെ ഹോട്ടലിനു സമീപമായിരുന്നു സ്ഫോടനം.

വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. സമീപത്തെ കെട്ടിടങ്ങളും പാര്‍ക്ക് ചെയ്തിരുന്ന കാറുകളും തകര്‍ന്നു.

Related News from Archive
Editor's Pick