ഹോം » പൊതുവാര്‍ത്ത » 

ലിബിയന്‍ മുന്‍ പ്രധാനമന്ത്രിയെ ജയിലിലടച്ചു

September 23, 2011

ടൂണിസ്: ലിബിയന്‍ മുന്‍ പ്രധാനമന്ത്രി ബഗ്ദാദി അല്‍ മെഹ്മൂദിയെ ട്യൂണിഷ്യയില്‍ അറസ്റ്റ് ചെയ്തു. മുവാമര്‍ ഗദ്ദാഫി ഭരണകൂടത്തില്‍ പ്രധാനമന്ത്രിയായിരുന്നു ബഗ്ദാദി. അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിനാണ് അറസ്റ്റ്.

കോടതിയില്‍ ഹാജരാക്കിയ ബഗ്ദാദിയെ ആറു മാസത്തേക്കു ജയിലില്‍ അടച്ചു. അല്‍ജീറിയ അതിര്‍ത്തിയിലെ തോസിയര്‍ നഗരത്തില്‍ നിന്നാണു ബഗ്ദാദിയെയും രണ്ടു കൂട്ടാളികളെയും പിടികൂടിയത്.

ഗദ്ദാഫി ഭരണകൂടത്തിന്റെ നയരൂപീകരണത്തില്‍ പ്രധാന പങ് വഹിച്ചിരുന്നു ഇദ്ദേഹം. ഓഗസ്റ്റ് 28 മുതല്‍ ട്യൂണിഷ്യയില്‍ താമസിച്ചു വരികയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick